ഒറ്റപ്പാലത്ത് വയോധികയോട് ക്രൂരത; ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ കടന്നുപിടിച്ച് മർദിച്ചു; പ്രതിയായ യുവാവിനായി തെരച്ചിൽ

Published : Aug 28, 2026, 10:12 AM IST
Palakkad Old Woman Molest

Synopsis

പാലക്കാട് വയോധികയ്ക്ക് നേരെ അതിക്രമം. ഒറ്റപ്പാലം ലക്കിടി മംഗലത്താണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. സംഭവത്തിൽ പ്രതിയായ തിരുവേഗപ്പുറ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ ആക്രമിച്ച് യുവാവ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്. ആക്രമണത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. യുവാവ് വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്ന് വെള്ളമെടുക്കാനായി വയോധിക പോയതിനിടെ ഇയാൾ കടന്നുപിടിക്കുകയും തടഞ്ഞപ്പോൾ മർദിച്ചു അവശയാക്കുകയുമായിരുന്നു.

നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ യുവാവിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങിയവരെ വാഹനം തടഞ്ഞ് മർദിച്ചു, യുവാക്കൾക്കായി അന്വേഷണം ഊർജിതം
കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി അതിഥി തൊഴിലാളി മുങ്ങി; ബം​ഗാളിൽ പോയി പിടികൂടി പൊലീസ്