
ആലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്ന 13 കാരനെ പീഡിപ്പിച്ചെന്ന കേസിൽ മത പണ്ഡിതനെ വെറുതെ വിട്ടു. മാടവന ഉസ്താദ് എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ മാടവന വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്‍ലിയാരെയാണ് വെറുതെ വിട്ടുകൊണ്ട് ഹരിപ്പാട് അഡീഷണൽ ജില്ലാ കോടതി സ്‌പെഷ്യൽ ജഡ്ജ് എസ് സജികുമാർ ഉത്തരവായത്. പോക്സോ നിയമ പ്രകാരം മൂന്ന് മുതൽ പത്ത് വരെയുള്ള വകുപ്പുകളും ഇന്ത്യ ശിക്ഷാ നിയമം 450, 377 വകുപ്പുകൾ പ്രകാരവും ഹരിപ്പാട് പൊലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ബി ശിവദാസ്, വി വിജയകുമാർ, എസ് ഫാത്തിമ്മ, ബെസീറ്റ വൽസാ ബിജു എന്നിവർ ഹാജരായി.
തൃശൂരിൽ ഗൈനക്കോളജിസ്റ്റ് അടക്കം രണ്ട് ഡോക്ടർമാരെ കയ്യോടെ പിടികൂടി വിജിലൻസ്
പോക്സോ പീഡന കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും ശിക്ഷ
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ചു എന്നതാണ്. വിചാരണക്ക് ഒടുവിൽ ഇയാളെ കുറ്റവാളിയെന്ന് കണ്ടെത്തിയതോടെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ചെർപ്പുളശ്ശേരി സ്വദേശി റഷീദിന് 67 വർഷം കഠിന തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 80,000 രൂപയാണ് പിഴ അടയ്ക്കണമെന്ന് കോടതി പറഞ്ഞത്. കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ലിഷ എസ് ആണ് കേസിൽ റഷീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റ് 25 - ാം തിയതി വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇവർ പാവറട്ടി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റഷീദിനെതിരെ കേസെടുത്തത്.