കോഴിക്കോട് യുവ ഡോക്ടർ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Published : Mar 01, 2023, 05:10 PM ISTUpdated : Mar 02, 2023, 05:22 PM IST
കോഴിക്കോട് യുവ ഡോക്ടർ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Synopsis

തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി  പൊലീസ് പറഞ്ഞു.

കോഴിക്കോട്: യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്‌ളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ഥിയാണ് തന്‍സിയ. കൂടെ പഠിച്ച സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയാണ് തന്‍സിയ എത്തിയത്. ഇന്ന് രാവിലെയാണ് തന്‍സിയെ മരിച്ചനിലയില്‍ കണ്ടത്.

ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് ഫ്‌ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ വായില്‍നിന്ന് നുരയും പതയും വന്നനിലയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൻസിയയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. അപസ്മാരം കൂടിയതാകാം മരണകാരണമെന്നാണ് നിഗമനം. തന്‍സിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ മൃതദേഹം സ്വദേശമായ കണിയാമ്പറ്റയിലേക്ക് കൊണ്ടുപോയി. അടുത്തിടെയാണ് തന്‍സിയയുടെ വിവാഹം കഴിഞ്ഞത്. ഫരീദ് താമരശ്ശേരിയാണ് ഭര്‍ത്താവ്. സഹോദരങ്ങൾ : ആസിഫ് അൻസില.

Read More : വയനാട്ടില്‍ ഇടതിന് കനത്ത തിരിച്ചടി; എല്‍ഡിഎഫ് വിട്ടു, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി, വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം