ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണം; ഒരാൾ അറസ്റ്റിൽ

Published : Oct 18, 2022, 08:42 AM IST
ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണം; ഒരാൾ അറസ്റ്റിൽ

Synopsis

ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 


ഹരിപ്പാട്. ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണത്തില്‍ ഒരാൾ അറസ്റ്റിൽ. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടിൽ അനു ഐസക്ക് (26) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വച്ച് ഉണ്ടായ സംഘർഷത്തിൽ അനു ഐസക്ക് ആശുപത്രിയിലെ വാട്ടർ പ്യൂരിഫയർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മറ്റുള്ളവർക്കെതിരെ പരാതികൾ ഒന്നുമില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

കൃഷി നാശം; നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍

അ​മ്പ​ല​പ്പു​ഴ:  പു​ന്ന​പ്ര കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ൽ തെ​ക്കേ പൂ​ന്തു​രം, പൂ​ന്തു​രം, നൂ​റ്റ​മ്പ​ത്, പൊ​ന്നാ​ക​രി തു​ട​ങ്ങി​യ ആ​യി​ര​ത്തി​ലേ​റെ ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കി​ളി​ശ​ല്യം രൂ​ക്ഷം. കൊ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കി​ളി​ക​ൾ ക​തി​രി​ൽ നി​ന്നും അ​രി​മ​ണി​ക​ൾ കൊ​ത്തി ​തി​ന്നു​ന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. ര​ണ്ടാം കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​ന്‍റെ ന​ഷ്ടം ബാ​ധ്യ​ത​യാ​യ​തി​ന് പി​ന്നാ​ലെയാണ് വിളഞ്ഞ് നില്‍ക്കുന്ന പുഞ്ചപാടത്ത് കി​ളി​ശ​ല്യം രൂക്ഷമായത്. 

നേ​രം പു​ല​രു​മ്പോ​ൾ മു​ത​ൽ ഉ​ച്ച​വ​രെ​യും പി​ന്നീ​ട് വൈ​കീ​ട്ട് നാ​ല് മു​ത​ൽ സ​ന്ധ്യ​വ​രെ​യും തു​ട​ർച്ച​യാ​യി​ട്ടാ​ണ്​ കിളിശല്യം കൂടുതലുള്ളത്. ഒ​ച്ച​ വെ​ച്ചും പ​ട​ക്കം ​പൊ​ട്ടി​ച്ചും തോ​ര​ണ​ങ്ങ​ൾ വ​ലി​ച്ച് ​കെ​ട്ടി​യും നെ​ൽ കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ കര്‍ഷകര്‍ പെടാപാട് പെടുന്നുണ്ടെങ്കിലും കി​ളി​ശ​ല്യ​ത്തി​ന്​ കു​റ​വി​ല്ല. പാ​ട​ശേ​ഖ​ര​ത്തിന്‍റെ പു​റം​ബ​ണ്ടി​ലെ ക​ര​കം കാ​ടു​ക​ളി​ലാ​ണ് കു​രു​വി ഇ​ന​ത്തി​ൽപ്പെ​ട്ട പ​ക്ഷി​ക​ൾ ചേ​ക്കേ​റു​ന്ന​ത്. കരകം കാട് വെട്ടിക്കളയണമെന്ന് ആവശ്യപ്പെട്ട് കൃ​ഷി​ഭ​വ​നെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. 

ക​ഴി​ഞ്ഞ ര​ണ്ടാം​ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രവും ഇ​തു​വ​രെ ല​ഭി​ച്ചിട്ടി​ല്ല. ക​ട​വും കാ​ർഷി​ക വാ​യ്പയും എ​ടു​ത്താ​ണ് പ​ല​രും കൃ​ഷി​യി​റ​ക്കി​യ​ത്. ഏ​ക്ക​റി​ന് 40,000 രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. കൃഷി നഷ്ടത്തിലായതോടെ പ​ല​രു​ടെ​യും തി​രി​ച്ച​ട​വ് മു​ട​ങ്ങി. വാ​യ്പ മു​ട​ങ്ങി​യ​തി​നാ​ൽ പ​ലി​ശ​ ഇളവും കി​ട്ടു​ന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തീ​ക്ഷ​യോ​ടെ പു​ഞ്ച കൃ​ഷി ആ​രം​ഭി​ച്ച​ത്. ന​ല്ല വി​ള​വാ​യി​രു​ന്നെ​ങ്കി​ലും കി​ളി​ശ​ല്യം രൂക്ഷമായതോടെ ക​ർഷ​ക​ര്‍ ആശങ്കയിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ വട്ടം വെച്ചു, ഡ്രൈവറെ തല്ലി, ബസിന്‍റെ താക്കോൽ ഊരിയെടുത്ത് പോയി; 3 പേർ പിടിയിൽ
ഗുരുവായൂരിൽ കല്യാണ മേളം; ഒറ്റ ദിവസം 140 വിവാഹങ്ങൾ, നോൺ സ്റ്റോപ്പായി നടന്നത് 60 കല്യാണം