
ഹരിപ്പാട്: വീയപുരം എടത്വാ റോഡിൽ മങ്കോട്ടച്ചിറയിലാണ് കഴിഞ്ഞദിവസം രാവിലെ പത്തരയോടെ ചരക്കുമായി എത്തിയ ടിപ്പർ ലോറിയുടെ ടയർ പൊട്ടി സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. മങ്കോട്ടച്ചിറ കടമ്പാട്ട് സദാനന്ദന്റെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. നിയന്ത്രണം തെറ്റിയ ലോറി വീടിനു മുന്നിലെ നെറ്റ് വേലി ഇടിച്ചു തകർത്തു.
സമീപത്തെ ചെമ്മണ്ണിൽ ടയർ താഴ്ന്നതിനാലാണ് ദുരന്തം ഒഴിവായത്. ടയർ താഴ്ന്നില്ലങ്കിൽ വീടിന്റെ മുൻവശത്തെ ഭിത്തി ഇടിച്ചു തകർക്കുകയും ആളപായം ഉണ്ടാവുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ വീട്ടിൽ മരണാനന്തര സഞ്ചയന കർമ്മങ്ങളും നടന്നിരുന്നു.
പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
പത്തനംതിട്ട : പത്തനംതിട്ട കുലശേഖരപതിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി(Youth found dead). കുമ്പഴ സ്വദേശി റഹ്മത്തുള്ളയാണ് (42) മരിച്ചത്. മൃതദേഹത്തിൽ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് (Murder attempt) പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുലശേഖരപതി സ്വദേശികളായ മധു, ശിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. മരിച്ച റഹ്മത്തുള്ള യുടെ സുഹൃത്തുക്കൾ ആണ് ഇവർ. സംഭവത്തിൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.