പൗരത്വ ഭേദഗതിക്കെതിരെ ഹര്‍ത്താല്‍; മലപ്പുറത്ത് 52 പേരെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Dec 17, 2019, 7:53 PM IST
Highlights

 പൊന്നാനിയിലും തിരൂരിലും പൊലീസിനെ ആക്രമിച്ച രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്ത സമര സമിതി നടത്തിയ ഹർത്താലിൽ മലപ്പുറം ജില്ലയിൽ അക്രമങ്ങൾ നടത്തിയ 52 പേരെ അറസ്റ്റ് ചെയ്തു. ഹർത്താൽ അനുകൂല പ്രകടനം നടത്തിയതിന് ഇരുനൂറിലധികം പേർക്കെതിരെയും കേസെടുത്തു. പൊന്നാനിയിലും തിരൂരിലും പൊലീസിനെ ആക്രമിച്ച രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം അറിയിച്ചു. 

79 പേരെയാണ് മുൻകരുതലായി അറസ്റ്റ് ചെയ്തിരുന്നത്. തിങ്കളാഴ്ച വളാഞ്ചേരിയിലും എടക്കരയിലും പ്രകടനം നടത്തുകയും ഹർത്താൽ നോട്ടീസ് വിതരണം ചെയ്യുകയും ചെയ്ത നൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് എസ് പി പറഞ്ഞു. പെരിന്തൽമണ്ണയിൽ 15 പേരെയും തിരൂരിൽ 20 പേരെയും താനൂരിൽ 19 പേരെയും കസ്റ്റഡിയിലെടുത്തു.

click me!