
ചെങ്ങന്നൂർ: ആലപ്പുഴ നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയായ ആസം സ്വദേശിനി ഹസിറയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി ആസം സ്വദേശി സഹാ അലിയെ പൊലീസ് പിടികൂടി. ഹസീറയുടെ സുഹൃത്തായ സഹ അലിയെ ചെങ്ങന്നൂരിൽ നിന്നാണ് പിടികൂടിയത്.
കൂടുതൽ വിവരങ്ങൾ ഇങ്ങനെ
അസം സ്വദശിനിയായ ഹസീറയെ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയായിരുന്നു ഹസീറ. റിസോര്ട് ഉടമകളുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. രാത്രി പതിനൊന്നിന് ഉടമയുടെ മകൾക്ക് ഭക്ഷണം കൊടുത്ത ശേഷം മുറിയിലേക്ക് പോയ ഹസിറയെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പർദ്ദയുടെ ഷാൾ മുറുക്കിയ നിലയിലായിരുന്നു ഹസീറയെ കണ്ടെത്തിയത്. ഇരുകാതുകളിലെയും കമ്മൽ നഷ്ടമായിരുന്നു. ഒരു കാതിലെ കമ്മൽ പറിച്ചെടുത്ത നിലയിലാണ് ഹസീറയെ കണ്ടെത്തിയത്. ഇതോടെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് സഹാ അലി പിടിയിലായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം