മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി കാറിൽ ഇടിച്ചു കയറി, 4 പേർക്ക് പരിക്ക്, ഇന്ധനം ചോര്‍ന്നു 

Published : Apr 03, 2024, 11:19 PM IST
 മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി കാറിൽ ഇടിച്ചു കയറി, 4 പേർക്ക് പരിക്ക്, ഇന്ധനം ചോര്‍ന്നു 

Synopsis

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ചോർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  ഡീസൽ നീക്കം ചെയ്യുകയാണ്. 

തിരുവല്ല: തിരുവല്ലയിൽ മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി കാറിൽ ഇടിച്ചു കയറി അപകടം. തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച നാലുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ചോർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  ഡീസൽ നീക്കം ചെയ്യുകയാണ്. 

വീണ്ടും ജീവനെടുത്ത് ടിപ്പ‍ര്‍ ലോറി,  അച്ഛനും മകളും മരിച്ചു

പെരുമ്പാവൂര്‍ : നടു റോഡില്‍ വീണ്ടും ജീവനെടുത്ത് ടിപ്പ‍ര്‍ ലോറി. പെരുമ്പാവൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു.കോതമംഗലം കറുകടം സ്വദേശി എല്‍ദോ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.  മകളെ ട്രെയിനില്‍ യാത്രയയക്കാന്‍ അങ്കമാലിക്ക് പോകുംവഴിയായിരുന്നു അപകടം.

വീണ്ടും ജീവനെടുത്ത് ടിപ്പ‍ര്‍ ലോറി, അച്ഛനും മകളും മരിച്ചു

രാവിലെ എഴ് നാല്‍പതിന് പെരുമ്പാവൂര്‍ താന്നിക്കള്‍ പള്ളിക്ക് സമീപമായിരുന്നു ദാരുണാപകടം. കോയമ്പത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിനായ മകള്‍  24 കാരി ബ്ലെസിയെ ട്രെയിന്‍ കയറ്റി വിടാനാണ് അച്ഛന്‍ എല്‍ദോ കറുകടകടത്തെ വീട്ടില്‍ നിന്ന് ബൈക്കില്‍ യാത്ര തിരിച്ചത്. പെരുമ്പാവൂര്‍ പിന്നിട്ട് കാലടിയിലേക്ക് പോകുംവഴി എംസി റോഡില്‍ പിന്നില്‍ നിന്ന് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇരുചക്ര വാഹനത്തെ ടിപ്പറ്‍ പത്ത് മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ടിപ്പറിനടിയില്‍പ്പെട്ട ബ്ലെസി തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കുമായി എല്‍ദോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളവോ തിരിവോ ഇല്ലാത്ത നേര്‍വഴിയിലായിരുന്നു അപകടം. പെരുമ്പാവൂരില്‍ ലോഡിറക്കി മടങ്ങുകയായിരുന്നു ഒറ്റപ്പാലം റജിസ്റട്രേഷനിലുള്ള ലോറി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം