വാഹനങ്ങൾ വരില്ലെന്ന് കരുതി മേൽപ്പാലത്തിൽ കിടന്നു, അതിരാവിലെ എത്തിയ ടിപ്പ‍ർ തലയിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

Published : Mar 25, 2024, 09:45 PM IST
വാഹനങ്ങൾ വരില്ലെന്ന് കരുതി മേൽപ്പാലത്തിൽ കിടന്നു, അതിരാവിലെ എത്തിയ ടിപ്പ‍ർ തലയിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

Synopsis

കഴിഞ്ഞ ദിവസം മേല്‍പാലത്തിലെ ജോലി കഴിഞ്ഞ് സനിഷേക് അവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ദേശീയപാത നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശിയായ സനിഷേക് കുമാര്‍ (20) ആണ് കോഴിക്കോട് മരിച്ചത്. തിങ്കളാഴ്ച രാവിലെ അറരയോടെ കോഴിക്കോട് പന്തീരാങ്കാവിലാണ് ദാരുണമായ അപകടമുണ്ടായത്.

ദേശീയ പാതയുടെ ഭാഗമായി പന്തീരാങ്കാവില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിലേക്ക് മണ്ണ് ഇറക്കുന്നതിനായി എത്തിയ വലിയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം മേല്‍പാലത്തിലെ ജോലി കഴിഞ്ഞ് സനിഷേക് അവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. വാഹനങ്ങള്‍ വരില്ലെന്ന് ഉറപ്പുള്ളതിനാലായിരിക്കാം ഇവിടെ കിടന്നുറങ്ങിയത്. 

എന്നാല്‍ രാവിലെ തന്നെ ഇവിടേക്കുള്ള മണ്ണുമായി എത്തിയ ലോറി അശ്രദ്ധമായി പുറകിലേക്കെടുത്തപ്പോള്‍ സനിഷേകിന്റെ തലയിലൂടെ കയറിയിങ്ങുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പോലീസാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ
വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം