അയൽവാസിയെ വീട്ടിൽ കയറി ഉപദ്രവിച്ചു, വീട്ടിൽ മാരകായുധങ്ങളും ബോംബുകളും; 23 വയസുകാരൻ പിടിയിൽ

Published : Feb 22, 2024, 01:37 PM ISTUpdated : Feb 22, 2024, 01:50 PM IST
അയൽവാസിയെ വീട്ടിൽ കയറി ഉപദ്രവിച്ചു, വീട്ടിൽ മാരകായുധങ്ങളും ബോംബുകളും; 23 വയസുകാരൻ പിടിയിൽ

Synopsis

കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. വെങ്ങാനൂർ  കോളിയൂർ  മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിൻ  (23) ആണ് കോവളം പൊലീസിന്റെ പിടിയിലായത്. 

അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും
കോവളം എസ്.എച്ച്.ഒ സജീവ് ചെറിയാൻ പറഞ്ഞു.  

കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ. നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ,സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പോലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു
യുഡിഎഫിന് അനുകൂലമായ തരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു