
കൊല്ലം: കൊല്ലം ആയൂരിൽ ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ഇളമ്പൽ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവൻകൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഹദ്. ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം എത്തിയതായിരുന്നു അഹദ്. കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam