ഇതല്ലെ കഴിക്കുന്നത്! ആരോഗ്യവിഭാഗം നാദാപുരത്തെ വീട്ടുവളപ്പിലെ പരിശോധനയിൽ കണ്ടത് ഉപയോഗിക്കാനാകാത്ത മീനും ഐസും

Published : Jul 10, 2024, 10:40 PM IST
ഇതല്ലെ കഴിക്കുന്നത്! ആരോഗ്യവിഭാഗം നാദാപുരത്തെ വീട്ടുവളപ്പിലെ പരിശോധനയിൽ കണ്ടത് ഉപയോഗിക്കാനാകാത്ത മീനും ഐസും

Synopsis

നാദാപുരം സര്‍ക്കിളിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഓഫീസര്‍ ഫെബിന അഷ്‌റഫ്, ഓഫീസ് അസിസ്റ്റന്‍റ് മഠത്തില്‍ നൗഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

കോഴിക്കോട്: നാദാപുരം വളയം പഞ്ചായത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത മത്സ്യവും ഐസും കണ്ടെത്തി. വളയം മത്സ്യമാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പ്രദേശത്തെ ഒരു വീട്ടുപരിസരത്ത് വില്‍പനക്കായി സൂക്ഷിച്ച നിലയിലാണ് 15 കിലോയോളം മത്സ്യവും 40 കിലോ ഐസും കണ്ടെത്തിയത്.

വളയത്തെ മത്സ്യമാര്‍ക്കറ്റില്‍ മതിയായ അളവില്‍ ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റ കച്ചവടക്കാരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാദാപുരം സര്‍ക്കിളിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഓഫീസര്‍ ഫെബിന അഷ്‌റഫ്, ഓഫീസ് അസിസ്റ്റന്‍റ് മഠത്തില്‍ നൗഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

നിറയെ അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ, ആരുടെയും കണ്ണിൽപ്പെടാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമം; പക്ഷേ പണിപാളി, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം