'അമ്മയുപേക്ഷിച്ചാലും തണലൊരുക്കും'; അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ അതിജീവനത്തെ കുറിച്ച് ആരോഗ്യമന്ത്രി

Published : Apr 19, 2023, 04:07 PM IST
'അമ്മയുപേക്ഷിച്ചാലും തണലൊരുക്കും'; അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ അതിജീവനത്തെ കുറിച്ച് ആരോഗ്യമന്ത്രി

Synopsis

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

തിരുവനന്തപുരം: പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും മന്ത്രി അഭിനന്ദനമറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും... പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കും. കുഞ്ഞിന്റെ പരിചരണത്തിനായി കെയര്‍ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു.

കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്. കുഞ്ഞിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിനന്ദനമറിയിക്കുന്നു.

ആറന്മുള കോട്ടയിൽ ആണ് നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ചത്. അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.

Read  more: 'മരണത്തിന് തൊട്ടുമുമ്പ് തന്റെ പണിതീരാനായ വീട് അവസാനമായി വീഡിയോ കോളിൽ കണ്ടു', ഞെട്ടലായി പ്രവാസികളുടെ വിയോഗം

കുഞ്ഞുമായി നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളിൽ നിന്നുള്ള അനക്കം പൊലീസുകാരന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരൻ പറന്നോടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതാണ്.  കുട്ടിയെ ഉടന്‍ തന്നെ ചെങ്ങന്നൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. പിന്നീട് ആറന്മുള പൊലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച അനുഭവം കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയുടെ സൂപ്രണ്ട് ഡോക്ടർ പി.കെ.ജയപ്രകാശ്  ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ 1.3 കിലോ ആണ് ഭാരമുണ്ടായിരുന്നത്. ഒരു വിവരവും അറിയില്ലായിരുന്നു. പൊലീസ് ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വന്ന ഉടനെ തന്നെ കുട്ടിയെ സ്റ്റബിലൈസ് ചെയ്തു, ഓക്സിജന്‍ നൽകി, അണുബാധയില്ലാതെ നോക്കി. ആദ്യ ദിവസങ്ങളില്‍ തന്നെ കുഞ്ഞ് രക്ഷപ്പെടുമെന്നും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

അതിജീവിക്കാനായി തന്നെ ജനിച്ച കുഞ്ഞാണിതെന്ന് ഡോക്ടർ പി.കെ ജയപ്രകാശ് പറഞ്ഞു. ഡോക്ടർമാരുടെ ഒരു സംഘം കുഞ്ഞിനായി കൂടെ ഉണ്ടായിരുന്നു. പൊലീസും നിരന്തരം കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആറന്മുള കോട്ടയിൽ ആണ് നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ചത്. അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ