
കണ്ണൂർ: ബൈക്കിൽ ഓട്ടോ റിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അഴീക്കോട് ഞാവേലി പറമ്പിൽ റൗഫീക്കിന്റെ മകൻ 17 വയസുള്ള ഷാബാക്കാണ് മരിച്ചത്. പുറകിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഴീക്കോട് പുത്തൻ പള്ളി ജംങ്ഷനിൽ വെച്ചായിരുന്നു അപകടം.