
കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. നഗരസഭ ഹെൽത്ത് സ്ക്വാഡ് കൊടുവള്ളിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിലാണ് ഉപയോഗശ്യൂനമായതും പഴയതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തിയത്.പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിടികൂടിയ പഴകിയതും മനുഷ്യാരോഗ്യത്തിന് പറ്റാത്തതുമായ ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചു. അതേസമയം കൊടുവള്ളി നഗരസഭാ പ്രദേശത്തെ മുഴുവൻ ഹോട്ടലുകളിലും പരിശോധന തുടരാനാണ് നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ തീരുമാനം. പരിശോധനയിൽ നഗരസഭാ സെക്രട്ടറി ഷാജു പോൾ, ഹെൽത്ത് ഇൻസ്പെക്റ്റർ അബ്ദുറഹീം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ സജികുമാർ.ടി, സുസ്മിത.എം.കെ. എന്നിവരും രാജീവ്, ഷാജഹാൻ എന്നിവരും പങ്കെടുത്തു.
Read More : കാട്ടാക്കട ആക്രമണം: പ്രതികളുടെ അറസ്റ്റ് വൈകുന്നനെതിരെ പ്രേമനൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam