
കോഴിക്കോട്: അസമിലെ ആര്‍മി ക്യാംപില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കുറാമ്പ്ര(വലിയങ്ങ്) കുഞ്ഞാലിയുടെ മകന്‍ മിദ്‌ലാജ് ആണ് മരിച്ചത്. അസമിലെ ആര്‍മി ക്യാമ്പില്‍ വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആമിന. ഭാര്യ: ഹന്ന തസ്‌നിം(ഗോതമ്പ് റോഡ്). മക്കള്‍: അഹമ്മദ് മാസിന്‍, മിന്‍സ ഫാത്തിമ. സഹോദരങ്ങള്‍: അഞ്ജു ഫാത്തിമ കൈതപ്പൊയില്‍, മിന്‍ഹാജ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് കാരമൂല ആസാദ് മെമ്മോറിയല്‍ യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam