നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാ നിരോധനം; കനത്ത മഴ, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Published : Jul 29, 2024, 07:45 PM ISTUpdated : Jul 29, 2024, 07:50 PM IST
നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാ നിരോധനം; കനത്ത മഴ, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Synopsis

മലയോര മേഖലയിൽ ശക്തമായ മഴയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി. ഇന്ന് പാലക്കാട് യെല്ലോ അലർട്ടാണ്.

പാലക്കാട്: കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാ നിരോധനം. നെല്ലിയാമ്പതി ചുരം റോഡുകളിൽ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയ്ക്ക്  വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഓഗസ്റ്റ് 2 വരെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മലയോര മേഖലയിൽ ശക്തമായ മഴയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി. ഇന്ന് പാലക്കാട് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

അതിനിടെ വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ  മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സാഹസിക വിനോദ സഞ്ചാരം ജില്ലാ കളക്ടർ നിരോധിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസും, ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. മലവെള്ള പാച്ചിലുള്ളതിനാൽ നാട്ടുകാരും വിനോദ സഞ്ചാരികളും വെള്ളച്ചാട്ടങ്ങളിലും പുഴയിലും ഇറങ്ങരുതെന്നും കളക്ടർ പറഞ്ഞു.

Read More : വയനാട്ടിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്