കനത്തമഴ, പറക്കാട് ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് മരം വീണ് അപകടം, വൈദ്യുതി പോസ്റ്റും മറിഞ്ഞുവീണു

Published : Jul 24, 2024, 06:58 PM IST
കനത്തമഴ, പറക്കാട് ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് മരം വീണ് അപകടം, വൈദ്യുതി പോസ്റ്റും മറിഞ്ഞുവീണു

Synopsis

പ്രദേശത്ത് ഒരു വീടിന് മുകളിലേക്ക് മരം കടപുഴകി വീണും അപകടം ഉണ്ടായി

പാലക്കാട്: പാലക്കാട് മുതുതല പറക്കാട് നാശം വിതച്ച് കനത്തമഴ. പ്രദേശത്ത് കനത്തമഴയിൽ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ മുതുതല പറക്കാട് റോഡിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ഭാഗ്യത്തിന് ആളപായമില്ല. പ്രദേശത്ത് വൈദ്യുതി പോസ്റ്റുകളും പൊട്ടി വീണു. പാതയിൽ വലിയ തോതിലുള്ള ഗതാഗതം തടസമുണ്ടായി. ഇതിനടുത്തായി തന്നെ ഒരു വീടിന് മുകളിലേക്ക് മരം കടപുഴകി വീണും അപകടം ഉണ്ടായി. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; 'പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്