ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയില്‍

Published : Aug 09, 2019, 09:06 AM ISTUpdated : Aug 09, 2019, 09:09 AM IST
ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയില്‍

Synopsis

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക്  വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്

ചാലക്കുടി: ചാലക്കുടിയിലും കനത്ത മഴ തുടരുകയാണ്. ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി. പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസ്സമുണ്ടായതിനാല്‍ ചാലക്കുടിപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുള്ള സാഹചര്യമാണുള്ളത്.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക്  വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്. ചാലക്കുടിപുഴയുടെ തീരത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. എന്നാല്‍ നഗരത്തിലും മാര്‍ക്കറ്റിലും വെള്ളം കയറിയിട്ടില്ല. കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വന്നത് ഒറീസയിൽ നിന്ന്, എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ 2 യുവാക്കൾ; 16 കിലോ കഞ്ചാവുമായി പിടിയിൽ
സ്വർണം കട്ടത് ആരപ്പാ? ഇതാ ഉത്തരമെന്ന് ഡിവൈഎഫ്ഐ; യൂത്ത് കോൺഗ്രസ് നീക്കത്തിന് അതേ നാണയത്തിൽ മറുപടി, അടിയും തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം