മഴയായതിനാൽ അവധി, 'അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടിലിരിക്കണേ...'; കുട്ടികളെ ചേര്‍ത്തുപിടിച്ച് കൃഷ്ണ തേജ

Published : Jul 04, 2023, 07:33 PM IST
മഴയായതിനാൽ അവധി, 'അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടിലിരിക്കണേ...'; കുട്ടികളെ ചേര്‍ത്തുപിടിച്ച് കൃഷ്ണ തേജ

Synopsis

ആലപ്പുഴയ്ക്ക് പിന്നാലെ തൃശൂരിലെ കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന കൃഷ്ണ തേജയ്ക്ക് ആരാധകരേറെയാണ്.

തൃശൂര്‍: 'മാമാ ഞാൻ ആലപ്പുഴയിൽ നിന്നാണ് , ഇവിടേം നല്ല മഴയാ മാമാ..' മഴ തുടരുന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകിയെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച കളക്ടറുടെ പേജില്‍ വന്ന ഒരു കമന്‍റാണിത്. ഇത്തരം നിരവധി കമന്‍റുകളാണ് കളക്ടര്‍ കൃഷ്ണ തേജയ്ക്കുള്ള മറുപടികളായി എത്തുന്നത്. ആലപ്പുഴയ്ക്ക് പിന്നാലെ തൃശൂരിലെ കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന കൃഷ്ണ തേജയ്ക്ക് ആരാധകരേറെയാണ്.

ആലപ്പുഴ കളക്ടറായി ചുമതലയേറ്റപ്പോള്‍ കൃഷ്ണ തേജ ആദ്യം നല്‍കിയ ഉത്തരവും കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. 'അവധിയെന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്.

പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ' - എന്നിങ്ങനെയാണ് അന്ന് കൃഷ്ണ തേജ കുറിച്ചത്. ഇപ്പോള്‍ തൃശൂരിൽ എത്തിയപ്പോഴും കുട്ടികളോട് സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയാണ് കളക്ടര്‍. എന്തായാലും കളക്ടറുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട കുട്ടികളെ,
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും  നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്. 
അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്. 

ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്