കൂറ്റന്‍ മരം കടപുഴകി വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

By Web TeamFirst Published Aug 6, 2020, 9:25 PM IST
Highlights

വലിയശബ്ദത്തെ തുടര്‍ന്ന് വീടിനുള്ളിലുണ്ടായിരുന്നവര്‍ ഓടിമാറിയത് ദുരന്തം ഒഴിവാക്കി

മാവേലിക്കര: ശക്തമായ കാറ്റിലും മഴയിലും തേക്ക് മരം കടപുഴകി വീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. വലിയശബ്ദത്തെ തുടര്‍ന്ന് വീടിനുള്ളിലുണ്ടായിരുന്നവര്‍ ഓടിമാറിയത് ദുരന്തം ഒഴിവാക്കി. കൊറ്റാര്‍കാവ് പട്ടവീട്ടില്‍ വിളയില്‍ വിജയമ്മയുടെ വീടിന് മുകളിലേക്കാണ് സമീപത്തെ പറമ്പില്‍ നിന്ന വലിയ തേക്ക് മരം കടപുഴകി വീണത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. 

പുലര്‍ച്ചെ ഉണ്ടായ ശക്തമായ മഴയെയും കാറ്റിനേയും തുടര്‍ന്ന് വലിയ ശബ്ദത്തോടെ മരം വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നെന്നുവെന്ന് ഇവര്‍ പറയുന്നു. ഈ ശബ്ദം കേട്ട് വീടിനുള്ളില്‍ ഉണ്ടായിരുന്ന വിജയമ്മ, ഭര്‍ത്താവിന്റെ സഹോദരി അമ്മിണി, സഹോദരന്‍ ഗോപാലന്‍ എന്നിവര്‍ പുറത്തേക്ക് ഓടി മാറുകയായിരുന്നു. മരംവീണ് വീടിന്റെ മേല്‍ക്കൂരയും മുന്‍ഭാഗത്തെ ഭിത്തികളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.

കനത്ത മഴ തുടരുന്നു; വയനാട്ടില്‍ 20 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയില്‍

കാറ്റിലും മഴയിലും വ്യാപക നഷ്ടം; വീടിന്റെ മുകളിലേക്ക് മരം വീണു, വീട്ടുടമയ്ക്ക് അത്ഭുത രക്ഷപ്പെടല്‍

click me!