കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന വയനാട്ടില്‍ 20 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വെള്ളമിറങ്ങിയാല്‍ മാത്രമെ നാശനഷ്ടം കണക്കാക്കാനാവൂ. 10 ഹെക്ടര്‍ നെല്‍കൃഷിയും 17,500 വാഴകളും 125 റബ്ബര്‍ മരങ്ങളും നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. മഴ കുറയാത്ത സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 

മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലായിരിക്കും താമസിപ്പിക്കുക.

താലൂക്ക് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍:

വൈത്തിരി താലൂക്ക് - 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, 93 കുട്ടികള്‍), മാനന്തവാടി - 56 കുടുംബങ്ങളിലെ 276 ആളുകള്‍ (94 ആണ്‍, 104 സ്ത്രീകള്‍, 74 കുട്ടികള്‍), സുല്‍ത്താന്‍ ബത്തേരി - 18 കുടുംബങ്ങളിലെ 72 ആളുകള്‍ (27 ആണ്‍, 24 സ്ത്രീകള്‍, 21 കുട്ടികള്‍).

കാറ്റിലും മഴയിലും വ്യാപക നഷ്ടം; വീടിന്റെ മുകളിലേക്ക് മരം വീണു, വീട്ടുടമയ്ക്ക് അത്ഭുത രക്ഷപ്പെടല്‍
കാലവര്‍ഷം ശക്തി പ്രാപിച്ചു, വയനാട്ടിൽ ക്വാറികള്‍ക്ക് വിലക്ക്