
കാസര്‍കോട്: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാൽ ഉചിതമായ രീതിയിൽ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടവും നീലേശ്വരം നഗരസഭയും അറിയിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് താലുക്കിൽ ചൈത്രവാഹിനി പുഴയിലും ജല നിരപ്പ് ഉയരുന്നുണ്ട്.
Read More:തുലാവര്‍ഷം ശക്തിപ്രാപിച്ചു, കേരളമാകെ യെല്ലോ അലര്‍ട്ട്; ഇടിമിന്നലും ശക്തമാകും
തുലാവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam