വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ, മലമ്പുഴ ഡാം നാളെ തുറന്നേക്കും, ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Aug 8, 2020, 8:36 PM IST
Highlights

നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് നാളെ നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പാലക്കാട്: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു.പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് നാളെ നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. 

 

click me!