ലോക്കാട് ഗ്യാപ്പിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Published : Jul 28, 2019, 07:04 PM ISTUpdated : Jul 28, 2019, 07:05 PM IST
ലോക്കാട് ഗ്യാപ്പിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Synopsis

ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ പാറയും മണ്ണും റോഡിൽ പതിച്ചതാണ് ഗതാഗതം പൂർണ്ണമായി നിരോധിക്കാൻ കാരണം. 

ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ലോക്കാട് ഗ്യാപ്പിലൂടെയുള്ള ഗതാഗതം 15 ദിവസത്തേക്ക് നിരോധിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ പാറയും മണ്ണും റോഡിൽ പതിച്ചതാണ് ഗതാഗതം പൂർണ്ണമായി നിരോധിക്കാൻ കാരണം. 

മഴ ശക്തമായാൽ നിരോധനം വീണ്ടും നീട്ടും. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കാട്ടുപോത്തുകൾക്ക് അപകടം സംഭവിച്ചിരുന്നു. ഒന്നിന്റെ കാലിനാണ് പരിക്കേറ്റത്. മൂന്നാറിൽ നിന്നും ഡോക്ടറെത്തി ചികിത്സ നൽകി.

PREV
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ