'ജോലിക്ക് ആളെ ആവശ്യമുണ്ടോ'? തൂമ്പയുമായി, മൈക്കിലൂടെ തൊഴിലന്വേഷിച്ച് രാജണ്ണൻ

By Web TeamFirst Published Jul 28, 2019, 6:02 PM IST
Highlights

തൊഴിൽ കുറഞ്ഞത് മറികടക്കാൻ മൈക്ക് കൈയിലെടുത്ത് അനൗൺസ് ചെയ്താണ് രാജണ്ണൻ പണിയന്വേഷിക്കുന്നത്. മൈക്ക് അനൗൺസ് തുടങ്ങിയതോടെ ഇപ്പോൾ കുറെ പണി കിട്ടുന്നുണ്ടെന്ന് രാജണ്ണൻ പറയുന്നു. 

കണ്ണൂര്‍: തൊഴിലന്വേഷിക്കാൻ ഇന്ന് നൂതന മാർഗങ്ങളാണ് എല്ലാ മേഖലയിലും. ദിവസേനയുള്ള കൂലിപ്പണിക്കും അത്തരമൊരു പുത്തൻ രീതി പ്രയോഗിച്ചിരിക്കുകയാണ് കണ്ണൂരിൽ തമിഴ്നാട് സ്വദേശിയായ രാജണ്ണൻ. തൊഴിൽ കുറഞ്ഞത് മറികടക്കാൻ മൈക്ക് കൈയിലെടുത്ത് അനൗൺസ് ചെയ്താണ് രാജണ്ണൻ പണിയന്വേഷിക്കുന്നത്.

പണിയന്വേഷിച്ച് വെറുതെ അലയുന്നതിൽ ഒരു പഞ്ചില്ലെന്ന് തോന്നിയ നേരത്താണ് രാജണ്ണന്റെ തലയിൽ ഐഡിയ മിന്നിയത്. ഉടന്‍ തന്നെ കോയമ്പത്തൂരിൽ നിന്ന് മൈക്ക് വാങ്ങി, തൊഴിലന്വേഷണം തുടങ്ങി. മൈക്ക് അനൗൺസ് തുടങ്ങിയതോടെ ഇപ്പോൾ കുറെ പണി കിട്ടുന്നുണ്ടെന്ന് രാജണ്ണൻ പറയുന്നു. ചിലപ്പോൾ രണ്ടായിരം രൂപക്ക് മുകളിലൊക്കെ പണിയെടുക്കുമെന്നും രാജണ്ണൻ പറഞ്ഞു.

എവിടെ പോയും എന്ത് പണിയും ചെയ്യുമെന്നതാണ് രാജണ്ണന്‍റെ ആപ്ത വാക്യം. കുളഞ്ചിയെന്നാണ് രാജണ്ണന്‍റെ യഥാര്‍ത്ഥ പേര്.  കണ്ണൂരുകാർ അത് രാജണ്ണനാക്കി. 35 വർഷമായി കേരളത്തിലാണ് സേലം സ്വദേശിയായ ഇദ്ദേഹം. ഭാര്യയും മകനും നാട്ടിലാണ്. 

click me!