
കോഴിക്കോട്: ശക്തമായ മഴയില്‍ റോഡില്‍ വിള്ളല്‍ വീണത് ആശങ്കക്കിടയാക്കി. നവീകണം നടക്കുന്ന മുക്കം അഗസ്ത്യമുഴി കൈതപ്പൊയില്‍ റോഡിലാണ് വിള്ളല്‍ വീണത്. അഗസ്ത്യമുഴി പാലത്തിന് സമീപത്തായാണ് സംഭവം. നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ട ടാറിങ്ങ് പൂര്‍ത്തീകരിച്ച റോഡില്‍ 30 മീറ്ററോളം ഭാഗമാണ് വിണ്ടുകീറിയത്.
നവീകരണ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിയാണ്. വിണ്ടുകീറിയ ഭാഗം താല്‍കാലികമയി എമല്‍ഷന്‍ പ്ലാസ്റ്റര്‍ ഉപയോഗിച്ച് അടച്ചുവെന്ന് യുഎല്‍സിസി അധികൃതര്‍ വ്യക്തമാക്കി. പിന്നീട് ഈ ഭാഗം കൃത്യമായി റീടാര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം