ഹരിപ്പാട്ട് മരം വീടിന് മുകളിലേക്ക് കടപുഴകിവീണു; അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Aug 02, 2026, 09:05 AM IST
kerala rain haripad tree fell

Synopsis

മരം വീഴുന്ന വലിയ ശബ്ദം കേട്ട് മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയും മകളും ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഹരിപ്പാട്(ആലപ്പുഴ): കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരം വീണത്. അപകടത്തിൽ വീടിന് മുകളിലെ റൂഫിങ് ഷീറ്റുകൾ പൂർണമായും തകർന്നു.

മരം വീഴുന്ന വലിയ ശബ്ദം കേട്ട് മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയും മകളും ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് സമീപത്തെ വൈദ്യുത കമ്പികളിലേക്കും മരം പതിച്ച് ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് ലക്കിടിയിൽ ശനിയാഴ്ച പെയ്തത് അതിതീവ്രമഴ; ഞായറാഴ്ച മഴയ്ക്ക് നേരിയ ശമനം, യാത്രാ നിയന്ത്രണങ്ങൾ തുടരുന്നു
മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 2 പേർ പിടിയിൽ, നഷ്ടപ്പെട്ട ഇലക്ട്രിക് വയറുകൾ ആക്രിക്കടയിൽ കണ്ടെത്തി