പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ അവിചാരിതമായി ഹെലികോപ്റ്റർ ഇറങ്ങി, പരിഭ്രാന്തി

By Web TeamFirst Published Jul 17, 2022, 7:13 PM IST
Highlights

അവിചാരിതമായി പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഉച്ചക്ക് മൂന്നു മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയപ്പോൾ ജനങ്ങൾക്ക് അത്ഭുതവും പരിഭ്രാന്തിയുമായി

പാലക്കാട്: അവിചാരിതമായി പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഉച്ചക്ക് മൂന്നു മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയപ്പോൾ ജനങ്ങൾക്ക് അത്ഭുതവും പരിഭ്രാന്തിയുമായി. അധികൃതരെത്തി കാര്യങ്ങൾ അന്വേഷിച്ചു. 

ബാംഗ്ലൂരിൽ നിന്നും തൃശൂർക്ക് പോവുകയായിരുന്ന ചിപ്സൺ എവിയേഷൻ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് ഇറക്കിയത്. കാലാവസ്ഥ മോശമായതായിരുന്നു പ്രശ്നം.  പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ ഹെലികോപ്ടർ യാത്ര തുടർന്നു.

Also Read: വെള്ളക്കെട്ടില്‍ ബസ്സോടിച്ച്, തബല കൊട്ടി പ്രതിഷേധിച്ച ഡ്രൈവറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു  

കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; നടപടിയ്ക്കൊരുങ്ങി പൊലീസ്

മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്.  മലപ്പുറത്ത് 'മുള്ളൻകൊല്ലി വേലായുധൻമാര്‍' കൂടിയതോടെ  കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചാടി ജീവന്‍ അപകടത്തിലാക്കി മരത്തടികൾ സാഹസികമായി പിടിക്കുന്നവർക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വീഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍  നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻ കൊല്ലി വേലായുധന്റെ  സാഹസികതകൾ അനുകരിക്കുകയാണ് ചില ചെറുപ്പക്കാർ. പാലത്തിൽ നിന്നും കയർ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങൾ പിടിച്ചു കെട്ടാനുള്ള ശ്രമമാണ്. ജീവന്‍ പണയം വച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Also Read:കനത്തമഴ: വൈദ്യുതിയും റേഞ്ചുമില്ല; പ്ലസ് വൺ അലോട്ട്‌മെന്‍റിന് രജിസ്റ്റര്‍ ചെയ്യാനാകാതെ തോട്ടം മേഖലയിലെ കുട്ടികൾ

ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്തോടെ കർശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകൾ രംഗത്തെത്തി. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ്‌ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയിൽ ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതർ അറിയിച്ചു. പുഴയിൽ ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാൻ പോകരുതെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

click me!