ബൈക്ക് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു, പ്രതി റിമാന്റിൽ, സിസിടിവി ദൃശ്യം പുറത്ത്

Published : Dec 02, 2022, 03:18 PM IST
ബൈക്ക് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു, പ്രതി റിമാന്റിൽ, സിസിടിവി ദൃശ്യം പുറത്ത്

Synopsis

നവംബർ 25 നായിരുന്നു മിഥുനെ വൈശാഖ് മർദ്ദിച്ചത്. നവംബർ 28 ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി

തൃശൂർ : ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി  വൈശാഖാണ് മിഥുനെ മർദിച്ച കേസലെ പ്രതി. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു മർദ്ദനം. പ്രതിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. വൈശാഖ് നിരവധി കേസുകളിൽ പ്രതിയാണ്. മിഥുനെ വൈശാഖ് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നവംബർ 25 നായിരുന്നു മിഥുനെ വൈശാഖ് മർദ്ദിച്ചത്. നവംബർ 28 ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നായിരുന്നു പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ് ചെയ്തതും. 

Read More : 'കേസിനെ കാണുന്നത് ഭാരതീയനെന്ന നിലയിൽ, നീതി കിട്ടിയതിൽ അഭിമാനം'; വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രോസിക്യൂട്ടർ

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം