
കുണ്ടറ: കൊല്ലം കുണ്ടറയിൽ എംഎൽഎ ഫണ്ടിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് നെടുമ്പന ഗ്രാമപഞ്ചായത്ത്. പരിപാലനത്തിന് പണമില്ലാത്തതിനാൽ ലൈറ്റുകൾ ഏറ്റെടുക്കുന്നത് ബാധ്യതയാകുമെന്നാണ് എൽഡിഎഫ് ഭരണസമിതിയുടെ മറുപടി. ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
കുണ്ടറ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേക്കാണ് പിസി വിഷ്ണുനാഥ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്. എന്നാൽ ലൈറ്റുകൾ വേണ്ടെന്ന തീരുമാനത്തിലാണ് നെടുമ്പന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുള്ളത്. നിലവിൽ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കുന്നതിന് ഭീമമായ ചെലവാണ് പഞ്ചായത്തിന് വരുന്നതെന്നും പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത് ബാധ്യതയാകുമെന്നുമാണ് എൽഡിഎഫ് ഭരണസമിതി പറയുന്നത്.
എന്നാൽ ജനങ്ങളുടെ ആവശ്യപ്രകാരം എംഎൽഎ അനുവദിച്ച ലൈറ്റാണ് വിചിത്രവാദം പറഞ്ഞ് കമ്മിറ്റി നിരസിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. പഞ്ചായത്തിനെ ഇരുട്ടിലേക്ക് തള്ളിവിടാതെ ലൈറ്റുകൾ ഏറ്റെടുത്ത് സ്ഥാപിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. ഇല്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam