
പത്തനംതിട്ട: സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ മധ്യവയസ്ക അതിവിദഗ്ധമായി നാല് ഗ്രാമിന്റെ മോതിരം മോഷ്ടിച്ചു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് നിലാമുറ്റം ജ്വല്ലറിയിലാണ് നാടകീയ മോഷണം നടന്നത്. മോഷ്ടിച്ച സ്വർണ്ണത്തിന് പകരം, കയ്യിൽ കരുതിയിരുന്ന ഭാരം കുറഞ്ഞ ഒരു ഗ്രാം മോതിരം തൽസ്ഥാനത്ത് വെച്ചാണ് ഇവർ ജ്വല്ലറി ഉടമയെ കബളിപ്പിച്ചത്.
മോതിരം വാങ്ങാനായി എത്തിയ മധ്യവയസ്ക, വിൽപ്പനയ്ക്ക് വെച്ചിരുന്ന നാല് ഗ്രാമിൻ്റെ മോതിരം കൈക്കലാക്കി. ഈ മോതിരം എടുത്തതിന് ശേഷം, അതിവിദഗ്ധമായി, സ്വന്തം കൈവശമുണ്ടായിരുന്ന ഒരു ഗ്രാമിൻ്റെ മോതിരം അവിടെ വെച്ചു. ഇതിന് ശേഷം ഒരു ഗ്രാമിൻ്റെ മറ്റൊരു മോതിരം പണം നൽകി വാങ്ങിയാണ് ഇവർ മടങ്ങിയത്. മോഷണം നടന്നത് ഉടമ അറിയാതിരിക്കാൻ വേണ്ടിയാണ് ഇവർ വില കുറഞ്ഞ ഒരു മോതിരം കൂടി വാങ്ങിയതെന്നാണ് കരുതുന്നത്. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടനെ ജ്വല്ലറി ഉടമ ഏനാത്ത് പൊലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam