'ഒരു മര്യാദ വേണ്ടേ', കാലടിയിൽ സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, വീഡിയോ മന്ത്രി കണ്ടു; ഡ്രൈവ‍ർക്ക് പണി കിട്ടി, പെർമിറ്റും റദ്ദാക്കും

Published : Oct 24, 2025, 09:08 PM ISTUpdated : Oct 24, 2025, 09:20 PM IST
private bus over speed

Synopsis

ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു.

കാലടി: അമിതവേഗതയിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപക‍ടമുണ്ടാക്കുന്ന രീതിയിൽ ബസോടിച്ച ഡ്രൈവ‍ർക്ക് പണി കിട്ടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് മന്ത്രി. കലടിയിൽ മത്സര ഓട്ടം നടത്തിയ സീസൺ എന്ന ബസിനെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് ഗതാഗത വകുപ്പ് കർശന നടപടി സ്വീകരിച്ചത്. അപകടകരമായ രീതിയിൽ റോഡിൽ ഓട്ടം നടത്തിയ KL-33-2174 നമ്പർ ബസാണ് പിടിയിലായത്.

സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും മൂവാറ്റുപുഴ ആർ.ടി.ഒ. യ്ക്ക് ശുപാർശ അയയ്ക്കുകയും ചെയ്തു. റോഡിൽ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ ബസുകൾ തമ്മിൽ മത്സരിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

 

 

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വകുപ്പ് തുടർച്ചയായി ശക്തമായ നടപടികളെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ കെ.ആർ. സുരേഷ് അറിയിച്ചു. റോഡിൽ നിയമലംഘനങ്ങൾക്ക് ഒരിക്കലും ഇളവുണ്ടാകില്ല. പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഓട്ടങ്ങൾ വകുപ്പിന്‍റെ നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും എറണാകുളം ആർ.ടി.ഒ കെ.ആർ. സുരേഷ് മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു
മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്