
മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ അവസരോജിത ഇടപെടല്‍ പത്താം ക്ലാസ്സുകാരിയുടെ ജീവന്‍ തിരിച്ചു കിട്ടി. കരുളായി കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി തച്ചക്കോടന്‍ ഹൈഷാം സാദത്തിന്റെ അവസരോചിത രക്ഷാപ്രവര്‍ത്തനമാണ് കുളത്തിലേക്ക് തെന്നി വീണ, ഇതേ സ്‌കൂളിലെ പത്താം ക്ലാസ്സുക്കാരി അന്‍ഷിദക്ക് തുണയായത്. ഇന്നലെ രാവിലെ 8.30 ഓടെ സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള പഞ്ചായത്ത് കുളത്തിലാണ് അന്‍ഷിദ കാല്‍ വഴുതി വീണത്.
മുന്നില്‍ പോകുകയായിരുന്ന ഹൈഷാമും സുഹൃത്തും ശബ്ദം കേട്ട് കുളത്തില്‍ വന്ന് നോക്കുമ്പോഴാണ് ആരോ വീണതറിയുന്നത്. ഉടനെ രണ്ടാള്‍ ഉയരത്തില്‍ വെള്ളമുള്ള കുളത്തിലേക്ക് ഹൈഷാം ചാടി മുങ്ങി താഴുകയായിരുന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ജീവന്‍ പണയപ്പെടുത്തി അവസരോചിത ഇടപെടല്‍ നടത്തിയ ഹൈഷാമിനെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു. സ്‌കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പല്‍ എന്‍ ലാജിയും എമര്‍ജെന്‍സി റെസ്‌ക്യു ഫോഴ്‌സിന്റെ അനുമോദനം മജീദും ഷബീറലിയും ഹൈഷാമിന് കൈമാറി.
Read More : ചെളിയിൽ താഴ്ന്ന് രണ്ട് ദിവസം, അനങ്ങുന്നത് കണ്ണും തുമ്പിക്കൈയും മാത്രം; ഒടുവിൽ ആനകൾക്ക് രക്ഷ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam