മയക്കുമരുന്ന് കേസില്‍ പ്രതികളായവരുടെ കാർ, ഭൂമി ഉൾപ്പെടെ സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടി

Published : Sep 21, 2022, 02:41 PM IST
മയക്കുമരുന്ന് കേസില്‍ പ്രതികളായവരുടെ കാർ, ഭൂമി ഉൾപ്പെടെ സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടി

Synopsis

ഇത്തരത്തില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളുടെയും വിവരങ്ങള്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് വരികയാണ്

മലപ്പുറം : ജില്ലയിലെ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മൂന്ന് പേരുടെ സ്വത്തുവകകള്‍ ജില്ലാ പൊലീസ് സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. 52.2 ഗ്രാം എം ഡി എം എ പിടിച്ചതിന് പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ കാറും 318 കിലോഗ്രാം കഞ്ചാവ് പിടിച്ചതിന് ഇരുമ്പുഴി പറമ്പന്‍ കാരക്കടവത്ത് വീട്ടില്‍ അബ്ദുല്‍ ജാബിറിന്റെ കാറും 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ചോക്കാട് നെച്ചിയില്‍ വീട്ടില്‍ ജിതിന്റെ ചോക്കാട് വില്ലേജിലെ ഏഴ് സെന്റ് ഭൂമിയും രണ്ട് കാറുകളുമാണ് കണ്ടുകെട്ടിയത്.

കണ്ടുകെട്ടല്‍ നടപടികള്‍ ചെന്നൈയിലുള്ള എന്‍ ഡി പി എസ് ആക്ട് കോമ്പിറ്റന്റ് അതോറിറ്റി ശരിവക്കുകയായിരുന്നു. ഇത്തരത്തില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളുടെയും വിവരങ്ങള്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് വരികയാണെന്നും അവര്‍ക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്