മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Dec 18, 2023, 05:18 PM ISTUpdated : Dec 18, 2023, 07:21 PM IST
മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Synopsis

പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.   

എറണാകുളം: എറണാകുളം പെരുമ്പാവൂർ രായമംഗലത്ത് കുളം ശുചീകരിക്കുന്നതിനിടെ ഹിറ്റാച്ചി കുളത്തിൽ വീണു ഡ്രൈവര്‍ മരിച്ചു.ആന്ധ്ര സ്വദേശി ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്. മണ്ണുമാന്തിയന്ത്രത്തിനടയില്‍  കുടുങ്ങിക്കിടന്ന ദിവാങ്കര്‍ ശിവാങ്കിനെ പെരുമ്പാവൂർ നിന്നും  ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുളത്തിന്‍റെ മതിൽ പണിക്കിടെ ഹിറ്റാച്ചി നിയന്ത്രണം വിട്ട് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു.

കാഞ്ഞങ്ങാട് കുഴൽക്കിണറിൽ വീണ് മരിച്ച പ്രഫുലിന്റെ സഹോദരൻ ബൈക്കപകടത്തിൽ മരിച്ചു
 

PREV
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ