ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് രണ്ടിനും അവധി, 28 സ്കൂളുകൾക്ക് ബാധകം

Published : Mar 01, 2026, 06:06 PM IST
Attukal Bhagavathy Temple and preparations for the upcoming Pongala festival.

Synopsis

 തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ, പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യുപി സ്കൂൾ ചാല, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂൾ അമ്പലത്തറ, ഗവ യുപി സ്കൂൾ തമ്പാനൂർ, ഗവ ബോയ്സ് സ്കൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, എസ് എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ യുപി സ്കൂൾ കൊഞ്ചിറവിള, ഗവ ഹൈസ്കൂൾ കാലടി, ഗവ യുപി സ്കൂൾ നെടുങ്കാട്, ഗവ യുപി സ്കൂൾ ഫോർട്ട്‌, ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്.

തിരുവനന്തപുരം ജില്ലയിൽ മാർച്ച് മൂന്നിനും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. ഫെബ്രുവരി 23ന് പൊങ്കാല മഹോത്സവത്തിന് തുടക്കമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ ഡോക്ടർ ദമ്പതിമാർ സോനു പറഞ്ഞത് വിശ്വസിച്ചതോടെ പോയത് 2.29 കോടി രൂപ! തട്ടിപ്പ് ലോജിസ്റ്റിക് കമ്പനിയിലെ ഓഹരി നൽകാമെന്ന് പറഞ്ഞ്
കുടിവെള്ളം നൽകാതെ ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നോക്കുന്നുവെന്ന് ബിജെപി; എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി നൽകിയെന്ന് എസ് സുരേഷ്