കുടിവെള്ളം നൽകാതെ ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നോക്കുന്നുവെന്ന് ബിജെപി; എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി നൽകിയെന്ന് എസ് സുരേഷ്

Published : Mar 01, 2026, 02:13 PM IST
bjp protest

Synopsis

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൃത്രിമ ജലക്ഷാമം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ബിജെപി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. തലയിൽ കുടം കമഴ്ത്തി നടത്തിയ കുത്തിയിരിപ്പ് സമരവുമായി ബിജെപി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിയ്ക്കുന്ന പിണറായി സർക്കാരിന് എതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി. ആറ്റുകാൽ പൊങ്കാല നഗരത്തിന്‍റെ ആചാര ക്രമങ്ങളുടെ ഭാഗമാണന്നും കൃതൃമ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാൽ പൊങ്കാലയും കോര്‍പറേഷൻ മാതൃകാ ഭരണവും അട്ടിമറിക്കാനുള്ള സിപിഎം - സർക്കാർ ഗൂഡാലോചനയാണന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. പൊങ്കാലയ്ക്ക് വേണ്ടി നഗരസഭ പ്രദേശത്തെ എല്ലാ റോഡുകളും റീ ടാർ ചെയ്തു, ഇരുനൂറോളം ശുചി മുറികളും, നിരവധി വാട്ടർ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്.

കൗൺസിലർമാരുടെ രാഷ്ട്രിയം നോക്കാതെ എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി വീതം നല്കിയിട്ടുണ്ടന്നും വെള്ളം കിട്ടാതെ പൊങ്കാല മുടക്കാൻ ശ്രമിക്കുന്ന സാഹചര്യം ഏതറ്റം വരെയും പോയി പ്രതിരോധിക്കുമെന്നും വെള്ളത്തിനായി തീ പടർത്തുന്ന സമരം ഉണ്ടാവാതെ എത്രയും പെട്ടന്ന് നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും എസ് സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

അമൃതം പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിലായി കേന്ദ്രസർക്കാർ അറുന്നൂറ് കോടി രൂപ മുടക്കിയാണ് നഗരത്തിലെ ജല വിതരണ ശൃoഘല വ്യാപിപിച്ചതും പരിഷ്കരിച്ചത്. അരുവിക്കരയിൽ 75 എംഎല്‍ഡി വാട്ടർ ട്രീറ്റ്മെന്‍റ് സ്ഥാപിച്ചു. അതെല്ലാം ഉപയോഗ ശൂന്യമാക്കുന്ന നടപടികളാണ് നഗരത്തിൽ കുടി വെള്ളം മുടക്കി സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും, മുൻപും കുടി വെള്ളം മുടക്കി ആറ്റുകാൽ പൊങ്കാല സമയത്ത് പ്രതിസന്ധി സൃഷ്ടിക്കാൻ ഈ സർക്കാർ ശ്രമിച്ചിട്ടുണ്ടന്നും സമരത്തിന് നേതൃത്വം കൊടുത്ത ബിജെപി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സോമൻ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ മഞ്ജു ജി എസ്സ് , ജില്ലാ മണ്ഡലം നേതാക്കളായ മഹേശ്വരൻ നായർ, പാപ്പനംകോട് സജി, എസ്കെപി രമേശ്, ഹരി, മണികണ്ഠൻ, കൊളിയൂർ രാജേഷ്, വിഷ്ണു ആചാരി, നഗരസഭയിലെ ബിജെപി വാർഡ് കൗൺസിലർമാർ തുടങ്ങിയവർ തലയിൽ കുടം കമഴ്ത്തിയുള്ള സംസ്ഥാന ജല വിഭവ മന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊഞ്ചിച്ച് ലാളിച്ച് മടിയിലിരുത്തി പിണറായി, കൂടെ കൂടി മന്ത്രി രാജനും എല്ലാം ആസ്വദിച്ച് നൈസമോൾ, മനോഹര നിമിഷങ്ങൾ
ഒരാൾ വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ കവർന്നു, മറ്റൊരാൾ മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചു, പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ, സംഭവം പാലക്കാട്