ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല. 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിയാനിയിൽ വേക്കിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. 17 കിലോമീറ്റർ അകലെ നിന്നാണ് വിദ്യാധരന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് വിദ്യാധരനും ഭാര്യയും യാത്ര ചെയ്യുന്നതിനിടെ ഓട്ടോ പുഴയിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടായിരുന്നു. തുടർന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വിദ്യാധരനും ഭാര്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കനത്ത മഴയെ തുടർന്ന് കുത്തിയൊലിട്ട തോട്ടിലേക്ക് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല. 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.





