ഉപതെരഞ്ഞെടുപ്പ്: ഫെബ്രുവരി 28- ന് നിശ്ചിതയിടങ്ങിളിൽ അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ

Published : Feb 24, 2023, 11:51 PM IST
ഉപതെരഞ്ഞെടുപ്പ്: ഫെബ്രുവരി 28- ന് നിശ്ചിതയിടങ്ങിളിൽ  അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ

Synopsis

ഉപതെരഞ്ഞെടുപ്പ്:  ഫെബ്രുവരി 28-ന് നിശ്ചിതയിടങ്ങിളിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ല തെരഞ്ഞടുപ്പ് ഓഫീസർ

കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ നിശ്ചിത ഇടങ്ങളിൽ അവധി പ്രഖ്യാച്ചു.  കടപ്പാമറ്റം ഗ്രാമപഞ്ചായത്ത്  പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ  ഗ്രാമപഞ്ചായത്ത്  ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 28 -ന് അവധിയായിരിക്കും.

പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ. യുപി സ്‌കൂൾ പൂവക്കുളം, എൻ.എം.എൽ.പി. സ്‌കൂൾ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഫെബ്രുവരി 27,28 തീയതികളിലും അവധി ആയിരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളിൽ അന്നേ ദിവസങ്ങളിൽ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി  മോഡൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28- ന് വൈകിട്ട് ആറുമണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  

Read more:  വീട്ടിൽ താമസം തുടങ്ങി എട്ടാം മാസം തീപിടിത്തം, അമ്മ മരിച്ചു, നാല് പേർ രക്ഷപ്പെട്ടത് രണ്ടാം നിലയിൽ നിന്ന് ചാടി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ