
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീയാളി വീട് കത്തിനശിച്ചു. പെരിങ്ങണ്ടൂരിൽ വലിയവീട്ടിൽ ജയറാമിന്റെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. വീട്ടുകാർ അമ്പലത്തിൽ ദർശനത്തിന് പോയ സമയത്തായിരുന്നു അപകടം. മൊബൈൽ ഫോണിന്റെ ചാർജർ ചൂടായി ഉരുകി ചവിട്ടിയിലേക്ക് വീണതാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യത്തെ സംശയം. പിന്നീടാണ് ഇൻവർട്ടറിൽ നിന്നാണ് തീപടർന്നതെന്ന് മനസിലായത്. ഫർണിച്ചർ അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വടക്കാഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam