വീട് ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടി; സഹോദരങ്ങള്‍ക്കെതിരെ കേസ്

Published : Oct 22, 2019, 09:45 AM IST
വീട് ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടി; സഹോദരങ്ങള്‍ക്കെതിരെ കേസ്

Synopsis

ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. വൈകിട്ട് 4ന്  അജിത് റോഡിലൂടെ പോയപ്പോൾ ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്‍റെ വളർത്തു നായ കുരച്ചു. 

തിരുവല്ല: വീട് ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടിയ കേസില്‍ രണ്ട് സഹോദരന്മാര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസ് എടുത്തു. നന്നൂർ പല്ലവിയിൽ അജിത് , സഹോദരൻ അനിൽ  എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇതിന് പുറമേ മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അജിത്തിനെ കാണുമ്പോൾ നായ കുരയ്ക്കുന്നത് പതിവായിരുന്നു. ഇതിന്റെ പ്രകോപനമാണ് വീടു കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. 

ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. വൈകിട്ട് 4ന്  അജിത് റോഡിലൂടെ പോയപ്പോൾ ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്‍റെ വളർത്തു നായ കുരച്ചു. കുര നിർത്താത്തതിനെ തുടർന്ന് ഇയാൾ പ്രകോപിതനായി കാർപോർച്ചിൽ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മർദിച്ചു. മടങ്ങിപ്പോയ അജിത് സഹോദരൻ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തി. നായയെ നാലുപ്രാവശ്യം വെട്ടിയെന്നാണ് പൊലീസ് കേസ്.

മുറിവേറ്റ നായയെ വീട്ടുകാർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്‍റെ കാർ, ടിവി, വീട്ടുപകരണങ്ങൾ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ