രോഗിയെ പരിചരിക്കാനെത്തി, ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്സിനെ പിന്നെ കണ്ടില്ല; കാര്യമറിഞ്ഞത് പിന്നീട്

Published : Jun 11, 2024, 05:33 AM IST
രോഗിയെ പരിചരിക്കാനെത്തി, ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്സിനെ പിന്നെ കണ്ടില്ല; കാര്യമറിഞ്ഞത് പിന്നീട്

Synopsis

ഡൈ മാലയില്‍ വീണാല്‍ അതിന്റെ നിറം മങ്ങും എന്ന് പറഞ്ഞ് തന്ത്രപൂർവം ഗൃഹനാഥയുടെ മാല അഴിപ്പിച്ച് വെച്ച ശേഷമായിരുന്നു ഹോം നഴ്സിനെ കാണാതായത്.

കോഴിക്കോട്: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും രണ്ട് പവനോളം വരുന്ന സ്വര്‍ണമാലയുമായി മുങ്ങിയ ഹോംനഴ്‌സിനെ പോലീസ് പിടികൂടി. പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. മഹേശ്വരിയെ കോഴിക്കോട് വെച്ചാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.

അസുഖബാധിതനായി കിടക്കുന്ന ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഒരു ദിവസം രാഘവന്‍നായരുടെ ഭാര്യ ജാനുഅമ്മക്ക് മുടി ഡൈ ചെയ്തു നല്‍കുന്നതിനിടെ ഇവര്‍ കഴുത്തിലുണ്ടായിരുന്ന മാല തന്ത്രപൂര്‍വം അഴിച്ചുവെപ്പിക്കുകയായിരുന്നു. ഡൈ മാലയില്‍ വീണാല്‍ അതിന്റെ നിറം മങ്ങും എന്ന് പറഞ്ഞാണ് മാല അഴിച്ചുവെപ്പിച്ചത്. എന്നാല്‍ അതിന് ശേഷം കൊയിലാണ്ടിയില്‍ പോയി അരമണിക്കൂറിനകം തിരിച്ചുവരാമെന്ന് പറഞ്ഞ മഹേശ്വരി പിന്നീട് തിരിച്ചെത്തിയില്ല.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാല നഷ്ടമായ വിവരം വീട്ടിലുള്ളവർ അറിയുന്നത്. വീട്ടില്‍ വച്ചിരുന്ന പഴ്സില്‍ നിന്ന് 1000 രൂപയും നഷ്ടമായിരുന്നു. പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള എട്ടോളം കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അത്തോളി പോലീസ് പറഞ്ഞു. കോഴിക്കോട് ജില്ലക്ക് പുറമേ പാലക്കാടും തൃശ്ശൂരിലും മാഹിയിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഫാസില, ബീവി, തങ്കം തുടങ്ങിയ വ്യാജ പേരുകളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലി ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു