വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

Published : May 27, 2024, 07:19 PM ISTUpdated : May 27, 2024, 08:54 PM IST
വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

Synopsis

നിരീക്ഷണത്തിൽ കിടത്തിയ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച  പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങി

പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ്  മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളർത്തു നായ ആയതിനാൽ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം നായ ചത്തിരുന്നു.  

ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കിടത്തിയ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച  പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്‌ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലത്ത് എത്തി. ഇവരുമായി ഇടപഴകിയവ എല്ലാവരോടും കുത്തിവയ്പെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം