
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കാളികാവില്‍ വീണ്ടും കാട്ടു തേനീച്ചകളുടെ ആക്രമണം. മദ്രസ വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. രാവിലെ മദ്രസ്സ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ പുറ്റമണ്ണ നിസ്‌കാര പള്ളിയുടെ അടുത്ത് നിന്നാണ് തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. പുറ്റമണ്ണ സ്വദേശി പരുത്തിക്കുന്നന്‍ നൗഷാദിന്റെ മക്കളായ മുഹമ്മദ് നഹാന്‍(6) മുഹമ്മദ് നിഹാല്‍ ( 12 ) എന്നിവര്‍ക്കും ഇട്ടേപ്പാടന്‍ ആദില്‍ (13) എന്ന വിദ്യാര്‍ത്ഥിക്കും ഇവരുടെ മാതാ പിതാക്കളായ മൊയ്തീന്‍,ആസ്യ എന്നിവര്‍ക്കുമാണ് തേനീച്ചകളുടെ കുത്തേറ്റത്.
ഇതില്‍ രണ്ടു വിദ്യാര്‍ത്ഥികളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലും മറ്റു മൂന്നുപേരെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാവിനും പിതാവിനുമാണ് കുത്തേറ്റത്. ഓടുന്നതിനിടെ നിലത്ത് വീണ് മാതാവ് ആസ്യക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
ഏതാനും ദിവസം മുമ്പ് ചെങ്കോട് പാലത്തിനടുത്ത് വെച്ച് അഞ്ചുപേര്‍ക്കും, കേരളയില്‍ വെച്ച് നാലുപേര്‍ക്കും തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റിന്നു. ഇവര്‍ക്കെല്ലാം സാരമായി പരിക്കേറ്റിരുന്നു. എല്ലാവരും സുഖം പ്രാപിച്ച് വരുന്നുണ്ടെങ്കിലും കാട്ടു തേനീച്ചകളുടെ ആക്രമണം വ്യാപകമായിരിക്കുകയാണ്. പരുന്ത്കളോ മറ്റോ തേന്‍ കൂട് എടുത്ത് കൊണ്ട് പോകുന്നതാണ് ആക്രമണത്തിന് കാരണം.
Read More : പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്