:ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരിയെ വഴിയിൽ തടഞ്ഞുവെച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി കൊച്ചുണ്ണി (69) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. റോഡിലൂടെ ഒറ്റയ്ക്ക് വന്ന കുട്ടിയെ പ്രതി ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കൊച്ചി:ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരിയെ വഴിയിൽ തടഞ്ഞുവെച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി കൊച്ചുണ്ണി (69) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. റോഡിലൂടെ ഒറ്റയ്ക്ക് വന്ന കുട്ടിയെ പ്രതി ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഉപദ്രവത്തിൽ ഭയന്നുപോയ കുട്ടി വീട്ടിൽ ചെന്ന് അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.



