
ഇടുക്കി: മൂന്നാറിലെ വിസ്മയ കാഴ്ചയായ തേൻ മരം നിലംപൊത്തി. ഇനി തേനൂറും കാഴ്ചകളില്ല മാട്ടുപ്പെട്ടി ഫോട്ടോ പൊയിന്റിൽ. തെക്കിന്റെ കാശ്മീരിൽ എത്തുന്നവർക്ക് മനസിൽ മധുരം വിതറുന്ന കാഴ്ചയായിരുന്നു ഫോട്ടോ പോയിന്റിലെ തേൻ മരം.
കൂറ്റൻ മരത്തിൽ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചക്കൂട്ടം നവമാധ്യമങ്ങൾ ഉൾപ്പെടെ ചർച്ചയായിരുന്നു. തേനീച്ചയും തേൻകൂടം പാഠങ്ങളിൽ മാത്രം വായിച്ച് പരിചയമുള്ള കുരുന്നുകൾക്കും വിനോദ സഞ്ചാരത്തിനായി മൂന്നാറിൽ എത്തുമ്പോൾ ഇവ നേരിട്ട് കണ്ടറിയാനുള്ള അത്ഭുത കാഴ്ച കൂടിയായിരുന്നു.
അതേസമയം പൂവുകൾ തോറും നുകരുന്ന തേനുമായി എത്തുന്ന തേനീച്ചകളുടെ ആവാസ കേന്ദ്രം കൂടിയാണ് നഷ്ടമായത്. മൂന്നാറിൽ ടൂറിസത്തിന്റെ തേനൂറും കാഴ്ചകൾ ഇനി ഇല്ല . മൂന്നാറിൽ നഷ്ടങ്ങളുടെ പട്ടികയിൽ ഇനി ഈ തേൻമരവും ഓർമ്മകളാവുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam