ശക്തമായ മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

Web Desk   | Asianet News
Published : Aug 05, 2020, 05:11 PM ISTUpdated : Aug 05, 2020, 05:13 PM IST
ശക്തമായ മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

Synopsis

വണ്ടിപ്പെരിയാർ വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ ഭാഗം വരെ ഒട്ടനവധി കുടുംബങ്ങളാണ് അധിവസിച്ചിരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇവരെ മാറ്റി പാർപ്പിക്കേണ്ട  അവസ്ഥയിലാണ് അധികൃതർ.

ഇടുക്കി: മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 120 അടിയാണ്. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും ശക്തമായി. തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയും അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു. 142 അടിയാണ് അണക്കെട്ടിൻ്റെ അനുവദിനീയ സംഭരണ ശേഷി. മഴ ശക്തമായാൽ ജലനിരപ്പ് ഇനിയും ഉയരും.

അണക്കെട്ടിൽ നിന്ന് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് വർധിക്കുന്നതോടൊപ്പം പെരിയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇതേതുടർന്ന് പെരിയാർ തീരദേശവാസികൾ ആശങ്കയിലാണ്. വണ്ടിപ്പെരിയാർ വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ ഭാഗം വരെ ഒട്ടനവധി കുടുംബങ്ങളാണ് അധിവസിച്ചിരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇവരെ മാറ്റി പാർപ്പിക്കേണ്ട  അവസ്ഥയിലാണ് അധികൃതർ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ