
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കടലൂർ ചിദംബരത്ത് ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തി. മടപ്പുറം സ്വദേശി അബിത (26) ആണ് മരിച്ചത്. അച്ഛൻ അർജുനൻ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam