ജാതകം ചേര്‍ന്നില്ല, വിവാഹം മുടങ്ങി; കാസർകോട്ട് യുവതി ജീവനൊടുക്കി

Published : Jul 12, 2022, 11:55 AM ISTUpdated : Jul 12, 2022, 12:01 PM IST
  ജാതകം ചേര്‍ന്നില്ല, വിവാഹം മുടങ്ങി; കാസർകോട്ട് യുവതി ജീവനൊടുക്കി

Synopsis

മല്ലിക കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും ജാതകം തമ്മില്‍ ചേരാഞ്ഞതിനാല്‍ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. 

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. 

മല്ലിക കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് ഇവരുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also; പാലക്കാട്  പോക്സോ കേസ്; കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുള്‍പ്പെട്ട സംഘമെന്ന് മുത്തശ്ശി, മര്‍ദ്ദിക്കുകയും ചെയ്തിരുന്നു

പാലക്കാട്: പാലക്കാട്  പോക്സോ കേസിൽ  വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ  തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഇതുവരെ കണ്ടെത്താനായില്ല. മുത്തശ്ശിയുടെ സംരക്ഷണയിൽ ഇരിക്കെയാണ് ബാലികയെ  കഴിഞ്ഞ  ദിവസം തട്ടിക്കൊണ്ടുപോയത്.   നമ്പർ പ്ലേറ്റ് തുണികൊണ്ട മറച്ച  കാറിലാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്സി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അമ്മയും ഒപ്പമുണ്ടായിരുന്നവരും കുട്ടിയെ മർദ്ദിച്ചു. കുട്ടിയുടെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത്  എന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ  അന്വേഷിച്ചെങ്കിലും നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.

കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ്  കോടതി ഏൽപ്പിച്ചിരുന്നത്. ഇതിനിടെ പത്താംതീയതി വൈകീട്ട് നാലുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത  എന്നാണ് പൊലീസ് സംശയം. ഇരുവരുടേയും ഫോൺ കുഞ്ഞിനെ കാണാതായത് മുതൽ സ്വിച്ച്ഡ് ഓഫ് ആണ്. ഇത് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.

പോക്സോ കേസ് പ്രതിയായ ചെറിയച്ഛൻ ഉൾപ്പെടെ ആറുപേരെ പാലക്കാട് ടൌൺ സൌത്ത്  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിജീവിതയെ കണ്ടെത്താൻ പാലക്കാട് ടൗൺ സൌത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം